
Welcome ToVADAKKEKARA PNNM LPS




About VADAKKEKARA PNNM LPS
വിദ്യാലയ ചരിത്രം' ഉണ്ണുനീലി സന്ദേശവാഹകൻ കടന്നുപോയ തൃക്കോതമംഗലം ഗ്രാമത്തിന്റെ തിലകക്കുറിയായി 128 വർഷക്കാലമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് ഇത്. വാകത്താനം പഞ്ചായത്തിൽ ഒന്നാം വാർഡിൽ 1894 ൽ വടക്കേക്കര ശ്രീ. പി എൻ നാരായണപിള്ള ഒരു ആശാൻ കളരി ആയിട്ടാണ് തുടങ്ങിയത്. പിന്നീട് എൽ. പി സ്കൂൾ ആയി മാറി. 1993 ൽ പ്രീ പ്രൈമറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 100 പരം കുട്ടികൾ പഠനം നടത്തി വരുന്നു. വളരെ പരിമിതമായ ഭൗതിക സാഹചര്യം ആണെങ്കിലും പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയം. യൂഹാനോൻ മാർ സേവറിയോസ് മെത്രാപൊലീത്തയും യാക്കൂബ് മാർത്തിമോത്തിയോസ് മെത്രപ്പൊലീത്തയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ തിളങ്ങി നിന്ന ആത്മീയാചാര്യന്മാരാണ്. മാനേജ്മെന്റ്, പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണവും അർപ്പണ മനോഭാവത്തോടു കൂടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരുടെ പ്രവർത്തനവും മൂലം 2010- 2011 ൽ മികച്ച സ്കൂൾ, 2014-2015 ൽ മികച്ച പിടിഎ എന്നീ തിളക്കമാർന്ന വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
